Monday, May 4, 2009
ബീക്കുട്ടി
മുമ്പാരത്തെ കോലായിലിരുന്ന് ബീക്കുട്ടി ഏഴാം ക്ലാസിലെ സാമൂഹ്യപാഠം വായിച്ചുകൊണ്ടിരിക്കെ മുറ്റത്തൊരു കാല്‍പ്പെരുമാറ്റം. അവള് തട്ടംകൊണ്ട് മുഖം മറച്ച്, നോക്കി. മുറ്റത്തൊരാള്‍ . വായന മുടക്കാതെ ബീക്കുട്ടി അകത്തേക്കുനോക്കി വിളിച്ചു പറഞ്ഞു:
" ഉമ്മാ... മുറ്റത്തിദേ, ഒരു മനുസന്...''
അടുക്കളയില്‍നിന്നും വരാന്തയിലേക്ക് വന്ന ഉമ്മ ആദ്യമൊന്ന് ഞെട്ടി. പിന്നെ ഖല്‍ബ് പൊട്ടി. അരിശത്തോടെ മകളെ നോക്കി ഉമ്മ പറഞ്ഞു:
" മനുസനാണ്ട്യേ അത് ? അന്റെ ബാപ്പല്ലേ അത്? "
പിന്നെ തേങ്ങലുകള്‍..
( കടപ്പാട് )
( ചിത്രം : ഗൂഗിള്‍ )
5 comments:
അവള് തട്ടംകൊണ്ട് മുഖം മറച്ച്, നോക്കി. മുറ്റത്തൊരാള്‍ ...
ഒരു കാര്‍ട്ടൂണിസ്റ്റ് കുറച്ച് വരകള്‍ കൊണ്ട് മനുഷ്യനെ ചിന്തിപ്പിക്കുന്നു,താങ്കള്‍ കുറച്ചു വാക്കുകളിലൂടെയും!
“ചിന്തിപ്പിക്കുന്ന വരികള്‍...“
നന്നായിട്ടുണ്ട്...*
പ്രദീപ്, മുടങ്ങാതെയെത്തുന്ന ചങ്ങാതീ, അഭിപ്രായങ്ങളറിയിക്കുന്നതില് സന്തോഷമുണ്ട്.
ശ്രീ ഇടമണ്‍, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദിയുണ്ട്.
:(
Post a Comment