Tuesday, May 12, 2009

പാല്‍ മധുരം




ഗര്‍ഭഗൃഹത്തിന്‍റെ
പുറന്തോട് പിളരും മുമ്പ്
നിരപരാധിയായ കുഞ്ഞ്
ഫ്രോയിഡിനെ
അറിഞ്ഞുതുടങ്ങുന്നു.

കുഞ്ഞ്
അമ്മിഞ്ഞ നുണയുമ്പോള്‍
അമ്മക്കിളി
കാല്‍ വിരലാല്‍
ഇക്കിളി മാറ്റുന്നു.
സ്ഥാപനത്തിന്‍റെ
പേരുകളിലേതല്ലാത്ത
മുലയുള്ള അമ്മമാര്‍.

ഇളം ചുണ്ടുകള്‍ക്കിടയില്‍
തിരുകികയറ്റുന്ന
പെണ്ണവയവത്തിന്‍റെ കണ്ണുകള്‍
പാല്‍ കൊടുക്കുന്നു.

അച്ഛന്‍ കുടിച്ച്‌
ബാക്കി വെച്ചത്...





( ചിത്രം: ഗൂഗിള്‍ )

10 comments:

ഷാനവാസ് കൊനാരത്ത് said...

ഗര്‍ഭഗൃഹത്തിന്‍റെ
പുറന്തോട് പിളരും മുമ്പ്
നിരപരാധിയായ കുഞ്ഞ്
ഫ്രോയിഡിനെ
അറിഞ്ഞുതുടങ്ങുന്നു.

Anonymous said...

ഒത്തിരിയങ്ങു ശങ്കിച്ചു പോയി എന്നാലും ഇഷ്ട്ടപ്പെട്ടു

കണ്ണനുണ്ണി said...

മനസിലാക്കി എടുക്കുവാന്‍ ഇത്തിരി കഷ്ടപെട്ടു. പക്ഷെ കൊള്ളാട്ടോ.

ബിച്ചു said...

bishad ...ഞാനും ഒരു കൊനാരത് മെമ്പര്‍ ആണ് പക്ഷെ ഇയാളെ എനിക്ക് മനസിലായില്ല .... തിരുവത്ര തന്നെ വീട് ...പക്ഷെ ഇയാള്‍ ..???
എന്തയാലും.. വീണ്ടും കാണും വരെ വണക്കം..

ശ്രീ said...

നന്നായിരിയ്ക്കൂന്നു മാഷേ

പാവപ്പെട്ടവൻ said...

മനോഹരമായിരിക്കുന്നു

ശ്രീഇടമൺ said...

കൊള്ളാം...
നന്നായിട്ടുണ്ട്...
:)

Sureshkumar Punjhayil said...

Nannayirikkunnu... Ashamsakal...!

ഫൈസൽ said...
This comment has been removed by the author.
ഫൈസൽ said...

Dear Shanavas,
I came across your blog through thanimalayalam and found ഇറ്റ് satisfactory. I am faizal,edappully, guruvayoor.
How are you all? What about Fabiyas? I am in Riyadh. Your works are to improve the space in net as Nicanor Parra told and justified all worth writing in his theory of anti-poetry. Good.
I hope you will visit my blog and will forward the same to your hostile circle with indignation and malice,
soda with spirit,
faizal
amalakhil.blogspot.com
ഫൈസലിന്റെ ഗുരുവായൂര്‍ നടത്തങ്ങള്‍