Monday, September 13, 2010

കവിത

1.
അകം നുരയുകയും
പുറം വിയര്‍ക്കുകയും
ചെയ്യുമ്പോള്‍
അധരം സഹനം വെടിയും;
എത്രയായാലും
അകത്ത്‌ മധുവാണല്ലോ?
....................

2
നിന്നിലെ പ്രകാശമാണ്
ഇരുള്‍ അപഹരിക്കുന്നത്.
വേനല്‍ നിന്നിലെ ജലത്തെയും.
നീ നിന്‍റെ മിഴികള്‍
തുറന്നുതന്നെ വെയ്ക്കുക.
.................
3.
തുറന്നു നോക്കുമ്പോള്‍
പുഴുവരിച്ചിരുന്നു.
എങ്കിലും
തന്ത്രികള്‍ സ്വയം മുറിച്ച്
മരിച്ച
സിത്താറിന്‍റെ വേദന
വിരലിലിത്തിരി
ബാക്കിയുണ്ടായിരുന്നു.

Sunday, June 27, 2010

കമല





കമലയെ
ഞാന്‍ മറന്നത്
അവര്‍ സുരയ്യ
ആയതുകൊണ്ടാകാം...
കമലയെ
ഞാന്‍ സ്നേഹിക്കുന്നു.
കാരണം
കമല മന്ദാരമായിരുന്നു.
അവളെനിക്ക്‌
നീര്‍മാതളത്തിന്‍റെ
കഥ പറഞ്ഞുതന്നു.


ഒരു ഹരിത കാമുകന്‍ നീട്ടിയ
അകാലാനുരാഗത്തിന്‍റെ
പീഢിത മാത്രമായിരുന്നു,
സുരയ്യ.