Thursday, May 22, 2008

നമ്മള്‍


തിരിച്ചു നല്‍കാതെയും

നിറഞ്ഞുസ്നേച്ചതി-

നൊരുനാള്‍ നിനക്കെന്‍റെ

വിരല്‍ മുറിച്ചെടുക്കാം.


മുറിഞ്ഞ വാക്കുകള്‍

ചേര്‍ത്തു തുന്നുമ്പോള്‍

നിനക്കു ഞാനൊരു

കവിത കടംതരാം.


കതകടച്ചു നീ

ഇരുള്‍ നിറയ്ക്കുമ്പോള്‍

അകത്തുപെയ്യുന്ന

മഴ ശമിയ്ക്കുമോ?


കിനാവുപോലൊരു

കഥ പറഞ്ഞു നീ

കണ്ണീരളക്കുമ്പോള്‍

ഗൗളി ചിലക്കുമോ?


സത്യം തിരഞ്ഞു നാം

കാതോര്‍ത്തിരിക്കവേ

ശുനകന്‍ കുരച്ചൊച്ചവെയ്ക്കും,

അതിഥികള്‍ പേടിച്ചൊളിക്കും.


ജനലാണ് സത്യമാ

ഇത്തിരി ചതുരത്തില്‍

കാറ്റും വെളിച്ചവും

നാം വരയ്ക്കും.


ഒരു കുഞ്ഞുപൂ നാം തിരയും

ഒരു വരള്‍ച്ചുണ്ട് നാം കണ്ടെടുക്കും.


2 comments:

ഫസല്‍ ബിനാലി.. said...

നഷ്ടപ്രണയത്തിന്‍റെ ചാരിയിട്ട വാതില്‍പ്പഴുതിലൂടെ ഊര്‍ന്നിറങ്ങിയ വെള്ളിനൂല്‍ വെളിച്ചത്തിന്‍റെ പ്രഭ, കവിതയില്‍ ആദ്യാന്ത്യം

അജയ്‌ ശ്രീശാന്ത്‌.. said...

ശരിയായിരിക്കാം...
ഒരുപക്ഷേ...
അങ്ങിനെ സാധിച്ചേക്കാം...
എന്നാല്‍

"അകത്തുപെയ്യുന്ന
മഴ ശമിയ്ക്കുമോ?"

അതിനൊരുത്തരം
ഇതുവരെ
കണ്ടെത്തിയില്ലല്ലോ....