Saturday, August 1, 2009
മോചനംകൊണ്ട് അര്‍ത്ഥമാക്കുന്നതിന്‍റെ വിപരീതം.
( കഥ )
പ്രിയതമന്‍റെ ബ്രൂട്ട് മണക്കുന്ന നെഞ്ചുരോമങ്ങളില്‍ തഴുകെ,
തെല്ലൊന്ന് ബ്രൂട്ടലായി തന്നെ അവള്‍ പറഞ്ഞു:
'' കറുത്ത മേല്‍ക്കുപ്പായമണിയാതെ
പെണ്ണിന് പുറത്തിറങ്ങാന്‍ പാടില്ലാത്ത നാട്ടിലേക്ക്
അങ്ങെന്നെ കൊണ്ടുപോകരുത്...''
ആ നിഷേധസ്വരത്തിന്‍റെ കാഠിന്യം കുറയ്ക്കാന്‍
ഒരു നിമിഷം, നെഞ്ചില്‍ കൈവെച്ച്
അയാള്‍ പ്രപഞ്ചനാഥനെ നമിച്ചു.
അയാള്‍ കാരണങ്ങള്‍ ചോദിച്ചു.
അവളുടെ ഉത്തരങ്ങള്‍ കേട്ട് തല പുകച്ചു.
മാള്‍ബറോയുടെ രൂക്ഷ ഗന്ധത്താല്‍
മണിയറ വീര്‍പ്പുമുട്ടി.
എന്നിട്ടും പ്രിയതമനോടുള്ള സ്നേഹംകൊണ്ട്
അവള്‍ സഹിച്ചു.
അവശേഷിക്കുന്ന അവധിദിനങ്ങള്‍ മിണ്ടാതെ,
കൂടെ കിടക്കാതെ അയാള്‍ പ്രതിഷേധിച്ചു.
അവസാനം ഇരുമ്പുചിറകുള്ള ആ ആകാശപ്പറവ
അയാളെയും വഹിച്ച് തിരിച്ചുപറന്നു.
കടലിനക്കരെ എത്തിയ വിവരത്തിന്
അയാള്‍ അവള്‍ക്കൊരു ഡിവോഴ്സ് നോട്ടീസ് അയച്ചു.
.......................
( ചിത്രം ഗൂഗിള്‍ ഇമേജില്‍ നിന്ന്. )
.......................
2 comments:
മോചനംകൊണ്ട് അര്‍ത്ഥമാക്കുന്നതിന്‍റെ വിപരീതം.
good
Post a Comment