കാത്തുവെക്കുന്ന ജീവിതം
വ്യാമോഹം.
ജന്മം മൃതിയിലേക്കുള്ള
ബസ് റുട്ട്.
കൊട്ടിയടച്ചാലും മുട്ടിവിളിക്കും
കറുത്ത വിരുന്നുകാരന്‍.
നിന്നെ കൂട്ടുവിളിക്കാനാകാത്ത
യാത്ര.
അതുകൊണ്ട്
കരയാതെ ചിരിക്കണം.
സ്നേഹത്താല്‍ കലഹിച്ച്,
കാമം ധൂര്‍ത്തടിച്ച്,
ആയുസ്സിന് പ്രാര്‍ത്ഥിക്കാതെ...
അങ്ങനെ...
6 comments:
കാത്തുവെക്കുന്ന ജീവിതം
വ്യാമോഹം
ശരിയാണ് മാഷേ... നമുക്കും കഴിയുന്നതും കരയാതെ ചിരിയ്ക്കാന്‍ ശ്രമിയ്ക്കാം...
അങ്ങനെ ഒരു അവസാനം... !!
ശ്രീ, പകല്‍ കിനാവാന്‍, സന്തോഷമുണ്ട്; വന്നതില്‍.
അങ്ങനെ പൂനിലാവുകണ്ട്
ഉദയസൂര്യന്റെ കൂടെ
സ്‌നേഹിച്ച് സ്‌നേഹിച്ച്..
guru, thanx
Post a Comment