Monday, February 23, 2009

അവസാനം

കാത്തുവെക്കുന്ന ജീവിതം
വ്യാമോഹം.

ജന്മം മൃതിയിലേക്കുള്ള
ബസ് റുട്ട്.

കൊട്ടിയടച്ചാലും മുട്ടിവിളിക്കും
കറുത്ത വിരുന്നുകാരന്‍.

നിന്നെ കൂട്ടുവിളിക്കാനാകാത്ത
യാത്ര.

അതുകൊണ്ട്
കരയാതെ ചിരിക്കണം.

സ്നേഹത്താല്‍ കലഹിച്ച്,
കാമം ധൂര്‍ത്തടിച്ച്,
ആയുസ്സിന് പ്രാര്‍ത്ഥിക്കാതെ...

അങ്ങനെ...

6 comments:

ഷാനവാസ് കൊനാരത്ത് said...

കാത്തുവെക്കുന്ന ജീവിതം
വ്യാമോഹം

ശ്രീ said...

ശരിയാണ് മാഷേ... നമുക്കും കഴിയുന്നതും കരയാതെ ചിരിയ്ക്കാന്‍ ശ്രമിയ്ക്കാം...

...പകല്‍കിനാവന്‍...daYdreamEr... said...

അങ്ങനെ ഒരു അവസാനം... !!

ഷാനവാസ് കൊനാരത്ത് said...

ശ്രീ, പകല്‍ കിനാവാന്‍, സന്തോഷമുണ്ട്; വന്നതില്‍.

GURU - ഗുരു said...

അങ്ങനെ പൂനിലാവുകണ്ട്‌
ഉദയസൂര്യന്റെ കൂടെ
സ്‌നേഹിച്ച്‌ സ്‌നേഹിച്ച്‌..

ഷാനവാസ് കൊനാരത്ത് said...

guru, thanx