Friday, September 5, 2008

പൂങ്കാവനം


ഭൂമിക ശൂന്യം;
അതിരുകള്‍ അടയാളപ്പെടുത്തിയാല്‍.
ആശിക്കാം, പക്ഷെ വാശിയരുത്;
തിരിച്ചുകിട്ടേണമെന്ന്...

ചിരിക്കാം,
കവിത പോലെയും കരി പോലെയും.
പക്ഷെ കണ്ണാടി ഉടയുന്നു;
ചില ചിരികളില്‍...

മുളക്കില്ല,
ഒളിപ്പിച്ചു വെച്ചാല്‍.
പ്രകടനങ്ങളില്‍ തന്നെ
വളക്കൂറ് ...

ചന്തം കെടുത്തും, നടനം.
കണ്ണട വേണ്ട, കാണാന്‍.
പൂക്കള്‍ വിരിയില്ല
എസ്. എം എസ്സിലും, ഓട്ടോഗ്രാഫിലും...

ഉള്ളില്‍ ഉറവയുണ്ടെങ്കില്‍
പൂങ്കാവനം മനം...

8 comments:

Unknown said...

വായിക്കപ്പെടേണ്ട ഒരു കവിത വായിക്കാതെ പോകുന്നതിലെ വിഷമത്തില്‍!

joice samuel said...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്...!!

ഷാനവാസ് കൊനാരത്ത് said...

സഗീര്‍, വായിക്കപ്പെടേണ്ടത് വായിക്കുക തന്നെ ചെയ്യും. ഇതൊന്നും വായിക്കപ്പെടേണ്ടത് അല്ലാത്തതുകൊണ്ടാകാം . ഇതൊക്കെ ഒരു ആത്മരതിയുടെ ഭാഗമാണല്ലോ? അങ്ങിനെ സമാധാനിക്കുക. സന്തോഷമുണ്ട്.

മുല്ലപ്പൂവേ, പരിമളമുണ്ട്, നന്ദിവാക്കില്‍. അതെപ്പോഴും ചുറ്റിലും പരിലസിച്ചു തന്നെ നില്‍ക്കും. സന്തോഷം...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഷാനവാസ്, നല്ല എഴുത്താണ്. വേര്‍ഡ് വേരിഫികേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു. പിന്നെ പോസ്റ്റിട്ട് കഴിഞ്ഞാല്‍ സ്വന്തമായി ഒരു കമന്റ് കൊടുക്കുക. www.keralainside.net ല്‍ അഗ്രിഗേറ്ററില്‍ ഇട്ടാല്‍ വായനക്കാര്‍ ശ്രദ്ധിക്കും.

ഷാനവാസ് കൊനാരത്ത് said...

രാമചന്ദ്രന്‍, വന്നതിനും നല്ല അഭിപ്രായത്തിനും ഉപദേശത്തിനും നന്ദിയുണ്ട്. ഇനിയും വരുമല്ലോ? സ്നേഹപൂര്‍വ്വം ഷാനവാസ്.

Jayasree Lakshmy Kumar said...

‘ഉള്ളില്‍ ഉറവയുണ്ടെങ്കില്‍
പൂങ്കാവനം മനം... ‘

വറ്റിവരണ്ട ഭൂമികകൾക്കാണ് അതിനെക്കുറിച്ച് കൂടുതൽ ബോധം

ജെ പി വെട്ടിയാട്ടില്‍ said...

വെറുതെ ഒന്ന് തുറന്ന് നോക്കിയതാ
എന്തോരു ഭംഗി [i mean the layout and decorative home page] i too wanted my blog like this....
ഒരു യാത്ര കഴിഞ്ഞെത്തിയതേ ഉള്ളൂ‍ൂ....
നാളെ വായിക്കാം.....
സ്നേഹത്തോടേ>>>>>


UNCLE JP
TRICHUR

ഷാനവാസ് കൊനാരത്ത് said...

ലക്ഷ്മി, വറ്റാതെ സൂക്ഷിക്കണം, ഉള്ളിലെ ഉറവ. സന്തോഷമായി, അഭിപ്രായം രേഖപ്പെടുത്തിയതില്‍. വരുമല്ലോ?

ജെ.പി.... സന്ദര്‍ശനത്തിന് നന്ദിയുണ്ട്. ലേ ഔട്ട് ഇഷ്ടപ്പെട്ടെന്ന് അറിയുന്നതും ആഹ്ലാദകരം തന്നെ. ഇനിയും വരുമല്ലോ?