Sunday, August 17, 2008

അനുരാഗം

ഴഞ്ചാക്കില്‍ കെട്ടി
പുഴ കടത്തി വിട്ടിട്ടും
പിന്നെയും പതുങ്ങിയെത്തി
ലൈലയുടെ പൂച്ച.

കമ്യൂണിസ്റ്റ് പച്ചകള്‍ക്കൊപ്പം
വെട്ടിക്കളഞ്ഞിട്ടും
പിന്നെയും പൂവിട്ടു
ചെമ്പനിനീര്‍.

ഇരുമ്പുകൂട്ടിലെ അനാര്‍ക്കി
കുരച്ചു ചാടിയിട്ടും
പിന്നെയും മുറ്റത്ത് നിഴലുകള്‍.

ഡോഗ്മാറ്റിക്കുകള്‍
വേറെയുമുണ്ടായിരുന്നു, കൂട്ടില്‍.
അറബിപ്പൊന്നും ആത്മീയ കള്ളക്കടത്തും
ചുമടായി കൊണ്ടുവന്ന
ഒരു എന്‍. ആര്‍ . ഐ കഴുതയും...

അവര്‍ക്ക്
ചായം തേക്കാന്‍ പറ്റാത്ത
താജ് മഹലിനു പുറകിലൂടെ
യമുന വറ്റാതൊഴുകി...

എങ്കിലും ആ മാര്‍ബ്ള്‍ ചിത്രങ്ങളില്‍
അവരെന്‍റെ ചെഞ്ചോര പുരട്ടി...

അവരുടെ ചോരക്ക് നിറം പച്ച...



10 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വ്യത്യസ്തമായൊരു കവിത!

ഷാനവാസ് കൊനാരത്ത് said...

സന്ദര്‍ശനത്തിന്... നല്ല വാക്കിന്... നന്ദി.

Anil cheleri kumaran said...

കവിത നന്നായിട്ടുണ്ട്.
പ്രൊഫൈലില്‍ 'പരാചിതന്‍' എന്നു കണ്ടു
അതു പരാജിതന്‍ എന്നല്ലേ വേണത്?

ഷാനവാസ് കൊനാരത്ത് said...

അതെ , ''പരാജിതന്‍'' തന്നെയാണ് വേണ്ടിയിരുന്നത്. മംഗ്ലീഷിന്‍റെ ചില പൊടികൈകളാകാം ... സ്വന്തം പ്രൊഫൈല്‍ ആയതിനാല്‍ വീണ്ടും വായിച്ചു നോക്കാന്‍ മടിയായിരുന്നു. എന്തായാലും തിരുത്തി. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. വരണം, ഇനിയും...

Aryad Balachandran said...

MEMORIES WHICH NEVER CAN WASHED WAY BY RAIN OF PAIN IN LIFE.
HE STILL WRITING WITH DAGGER IN HEART.BLEEDING THE POEM IS NOT HAVING ANY TREATMENT.

നരിക്കുന്നൻ said...

“ഇരുമ്പുകൂട്ടിലെ അനാര്‍ക്കി
കുരച്ചു ചാടിയിട്ടും
പിന്നെയും മുറ്റത്ത് നിഴലുകള്‍.“

നല്ല വരികള്‍. വീണ്ടും വരാം..

ഷാനവാസ് കൊനാരത്ത് said...

നരിക്കുന്നനും നന്ദി. ഇനിയും വരുമല്ലോ?

ഷാനവാസ് കൊനാരത്ത് said...

അഭിപ്രായമറിയിച്ച ബാലനും നന്ദി.

Jayasree Lakshmy Kumar said...

ഒരുപാട് നിധികൾ ഉള്ളിലൊളിപ്പിച്ച ഒരു ഖനിയീ കവിത. ഈ ബ്ലോഗും

ഷാനവാസ് കൊനാരത്ത് said...

നന്ദിയുണ്ട് ലക്ഷ്മി...