പന്തീരാണ്ടുകൊല്ലം
കുഴലിലടച്ചാലും
കുരയ്ക്കില്ല,
കടിയ്ക്കില്ല.
എന്നിട്ടും കാവല്‍...
സഹനമെന്ന് പേര്.
...
ബലിചോറുണ്ണും
വിരുന്നുവിളിക്കും
കല്ലെടുക്കുമ്പോലെ
കാട്ടിയാല്‍
പറന്നകലുന്ന
സൂത്രശാലി...
സ്വപ്നമെന്ന് പേര്.
...
വരുവാനില്ല
ശിപായിപോലും
എന്നിട്ടും തുറന്നിടും
പടിപ്പുരവാതില്‍
കാറ്റിലിളകിയാല്‍
വെറുതെ കൊതിക്കും...
കാത്തിരിപ്പെന്ന് പേര്.
...
ആശംസകള്‍
സമ്മാനപ്പൊതികള്‍
പായസമധുരം
എങ്കിലും,
ശുഭ്രമണിഞ്ഞ്
മണ്ണിലേക്കുള്ള
ഒരോ ഇറക്കം...
ജന്മദിനമെന്ന് പേര്.
7 comments:
പന്തീരാണ്ടുകൊല്ലം
കുഴലിലടച്ചാലും
കുരയ്ക്കില്ല,
കടിയ്ക്കില്ല.
എന്നിട്ടും കാവല്‍...
ഷാനവാസിക്കാ കേട്ടിട്ടിണ്ട്...
ആഴമുള്ള വരികള്‍..നന്‍മകള്‍...
വളരേ അർത്ഥവത്തായ definitions. നന്നായിരിക്കുന്നു
കുഞ്ഞിപ്പെണ്ണേ, ആശംസക്ക് ഒരുപാടു നന്ദിയുണ്ട്. ഇനിയും വരണം.
ലക്ഷ്മീ, അഭിപ്രായങ്ങള്‍ യഥാസമയം അറിയിക്കുന്ന കൂട്ടുകാരീ, വളരെ സന്തോഷമുണ്ട്.
നന്നായിട്ടുണ്ടല്ലോ.....സത്യമായ ചിന്തകള്‍....നന്ദി.
othiri ishttamaayi ee varikal... abhinandanangal. :)
കുഞ്ഞിപ്പെണ്ണിനും അനീഷിനും നന്ദി.
Post a Comment