
രാക്കറുപ്പിലെ
പേക്കിനാവിന്
പാരിതോഷികപ്പൊതി
കണ്ണാല്‍ തുറന്ന്,
ഹൃത്താല്‍ പിടഞ്ഞ്,
കരളാല്‍ ഉണര്‍ന്ന്,
ദുരധിഗമ വീഥിയിലെ
മുള്‍ച്ചെടി വിരിയ്ക്കും
കൈയ്ക്കും മധു
പ്രാതലായ് കുടിച്ച്,
സങ്കടം മറന്നുനടക്കുക.
കാലം
ഉപ്പുറ്റിയില്‍ വരഞ്ഞ
വ്രണിത മുദ്രതന്‍
മഷിയിളകാതെ,
കാലമര്‍ത്തി
ഭൂമിയെ നോവിക്കാതെ,
സ്വയം ഊന്നുവടിയായ്
നടക്കുക.
എവിടെയോ
കൈമാടി വിളിക്കുന്നുണ്ടാകും...
6 comments:
ദുരധിഗമ വീഥിയിലെ
മുള്‍ച്ചെടി വിരിയ്ക്കും
കൈയ്ക്കും മധു
പ്രാതലായ് കുടിച്ച്,
സങ്കടം മറന്നുനടക്കുക.
ദൈവമേ
പോസിറ്റീവ് ചീന്തയാണല്ലോ, ഇഷ്ടമായി.
"ഭൂമിയെ നോവിക്കാതെ,
സ്വയം ഊന്നുവടിയായ്
നടക്കുക."
ആശംസകള്‍.
"കാലം
ഉപ്പുറ്റിയില്‍ വരഞ്ഞ
വ്രണിത മുദ്രതന്‍
മഷിയിളകാതെ,
കാലമര്‍ത്തി
ഭൂമിയെ നോവിക്കാതെ,
സ്വയം ഊന്നുവടിയായ്
നടക്കുക."
്നല്ല വരികള്‍
ആഴമുള്ള ചിന്ത....
ഇവിടെ വരാന്‍
ഇത്ര വൈകിയതില്‍
ക്ഷമ ചോദിക്കുന്നു...
ഉമ്പാച്ചീ,
മുസാഫിര്‍,
രാമചന്ദ്രന്,
സന്ദര്‍ശനത്തിന് നന്ദിയുണ്ട്.
അമൃതാ, സന്തോഷം. എന്തായി, ബ്ലോഗ്? വീണ്ടും പ്രത്യക്ഷപ്പെടില്ലേ?
ഗുരുവേ നമ:
Post a Comment