Monday, September 13, 2010

കവിത

1.
അകം നുരയുകയും
പുറം വിയര്‍ക്കുകയും
ചെയ്യുമ്പോള്‍
അധരം സഹനം വെടിയും;
എത്രയായാലും
അകത്ത്‌ മധുവാണല്ലോ?
....................

2
നിന്നിലെ പ്രകാശമാണ്
ഇരുള്‍ അപഹരിക്കുന്നത്.
വേനല്‍ നിന്നിലെ ജലത്തെയും.
നീ നിന്‍റെ മിഴികള്‍
തുറന്നുതന്നെ വെയ്ക്കുക.
.................
3.
തുറന്നു നോക്കുമ്പോള്‍
പുഴുവരിച്ചിരുന്നു.
എങ്കിലും
തന്ത്രികള്‍ സ്വയം മുറിച്ച്
മരിച്ച
സിത്താറിന്‍റെ വേദന
വിരലിലിത്തിരി
ബാക്കിയുണ്ടായിരുന്നു.