വിലാസമെഴുതാത്ത
കത്തുമായി അലയുന്ന
തപാല്‍ക്കാരനോട്
ഞാന്‍ പറഞ്ഞു:
അവനിനി വരില്ല.
ഞങ്ങള്‍ പുരട്ടിയ
അത്തറിന്‍റെ
ദാര്‍ശനിക ഗുണങ്ങള്‍
വിയര്‍ത്തു മുഷിപ്പിക്കാന്‍
അവനിനി വരില്ല.
ഞങ്ങളുടെ
അലക്കി തേച്ച
സാന്ധ്യ ശോഭകള്‍
ഇപ്പോള്‍
എത്ര സുരക്ഷിതം...
ക്ഷമിക്കുക,
ഞങ്ങള്‍ തിരക്കിലാണ്.
സ്മാരകം പണിയുന്ന
തിരക്കില്‍.
ദയവായി മറ്റെവിടെയെങ്കിലും
ചെന്നന്വേഷിക്കൂ...
കത്തുമായി അലയുന്ന
തപാല്‍ക്കാരനോട്
ഞാന്‍ പറഞ്ഞു:
അവനിനി വരില്ല.
ഞങ്ങള്‍ പുരട്ടിയ
അത്തറിന്‍റെ
ദാര്‍ശനിക ഗുണങ്ങള്‍
വിയര്‍ത്തു മുഷിപ്പിക്കാന്‍
അവനിനി വരില്ല.
ഞങ്ങളുടെ
അലക്കി തേച്ച
സാന്ധ്യ ശോഭകള്‍
ഇപ്പോള്‍
എത്ര സുരക്ഷിതം...
ക്ഷമിക്കുക,
ഞങ്ങള്‍ തിരക്കിലാണ്.
സ്മാരകം പണിയുന്ന
തിരക്കില്‍.
ദയവായി മറ്റെവിടെയെങ്കിലും
ചെന്നന്വേഷിക്കൂ...